കൊല്ലം പുനലൂര്മീറ്റര്ഗേജ് പാതയില് തീവണ്ടിയാത്ര നടത്തുമ്പോള്വഴിയോരത്ത് ആര്ക്കെന്നില്ലാതെ കൈവീശുന്ന കുരുന്നുകളെ കണ്ടപ്പോളെഴുതിയത്
പാഴ് വേല
പാഴ് വേലയിതെന്നറിഞ്ഞിട്ടോ,
പതിരാണിതെന്നറിഞ്ഞിട്ടോ,
പാടുപെട്ടോടിയെത്തി
പാതതന്നോരത്ത് പത്തിയാട്ടിടുന്നു.
കണ്ണവയില് കിരണങ്ങളേന്തിനില്ക്കും
കരള്കവരും കുരുന്നുകളുടെ
കരവിരുതുകണ്ടിട്ടു കനിവില്ല
കരളലിവില്ല കാതരമിഴിമാര്ക്കുപോലും
ആശംസ,ശുഭയാത്രയ്ക്കാശംസനേരുന്ന
ആരോമല്കിടാങ്ങള്ക്ക്,അവര്തന്ഹൃത്തടം
ആലോലമാടുവാന് അല്പമൊന്നാട്ടുമോ
ആകൈകള്കൂട്ടരേ..........
പാഴ് വേല
പാഴ് വേലയിതെന്നറിഞ്ഞിട്ടോ,
പതിരാണിതെന്നറിഞ്ഞിട്ടോ,
പാടുപെട്ടോടിയെത്തി
പാതതന്നോരത്ത് പത്തിയാട്ടിടുന്നു.
കണ്ണവയില് കിരണങ്ങളേന്തിനില്ക്കും
കരള്കവരും കുരുന്നുകളുടെ
കരവിരുതുകണ്ടിട്ടു കനിവില്ല
കരളലിവില്ല കാതരമിഴിമാര്ക്കുപോലും
ആശംസ,ശുഭയാത്രയ്ക്കാശംസനേരുന്ന
ആരോമല്കിടാങ്ങള്ക്ക്,അവര്തന്ഹൃത്തടം
ആലോലമാടുവാന് അല്പമൊന്നാട്ടുമോ
ആകൈകള്കൂട്ടരേ..........

No comments:
Post a Comment